About Cholakkan Family

 മലപ്പുറം ജില്ലയിലെ പ്രസിദ്ധമായ കുടുംബമാണ് ചോലക്കൻ കുടുംബം 1700- 800 കാലഘട്ടങ്ങളിൽ ആണ് ചോലക്കൻ കുടുംബത്തിന്റെ ഉത്ഭവം


പണ്ടുകാലത്ത് കൃഷി മലഞ്ചരക്ക് കച്ചവടം എന്നിവയായിരുന്നു കുടുംബത്തിന്റെ പ്രധാന ജീവിതമാർഗങ്ങൾ. ഇഞ്ചി അടക്ക തുടങ്ങിയ കാർഷിക വിളകൾ കൃഷിചെയ്ത് അവ കാൽനടയായും കാളവണ്ടിയിലും കോഴിക്കോട് പോലെയുള്ള പ്രധാന ചന്തകളിലെത്തിച്ച് കച്ചവടം ചെയ്യുകയായിരുന്നു പതിവ് രീതി എന്നാണ് കുടുംബത്തിലെ കാരണവന്മാരുടെ ഓർമ്മകളിൽ നിന്നും അറിയാൻ കഴിഞ്ഞത്. ആക്കാലഘട്ടത്തിലെ പ്രധാന ജീവിതമാർഗമായി വന്ന കൃഷിയും കച്ചവടവും തന്നെയായിരുന്നു ഈ കുടുംബത്തിന്റെ പൂർവികരുടെയും ജീവിതമാർഗം. സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ഭാഗമായി 1921ൽ മലബാറിൽ നടന്ന മാപ്പിള ലഹളയിൽ ഈ കുടുംബത്തിലെ ധീര ദേശാഭിമാനികളായ പൂർവ്വപിതാക്കൾ പങ്കുവഹിച്ചിട്ടുണ്ടായിരുന്നു. അവരിൽ പ്രധാനിയായിരുന്ന കുഞ്ഞാലൻ പാപ്പ സ്വാതന്ത്ര്യസമര പോരാട്ടവീഥിയിൽ മുന്നണി പോരാളിയായി പങ്കെടുത്തതിന്റെ പേരിൽ ബ്രിട്ടീഷ് പട്ടാളം അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.

നാടിന്റെ നന്മയ്ക്കും അഭിവൃദ്ധിക്കും മുന്നിൽ നടന്നവരിൽ ചോലക്കൽ കുടുംബത്തിന്റെ പൂർവികർ ഉണ്ടായിരുന്നു. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും ഈ കുടുംബത്തിലെ പൂർവികർ നിറഞ്ഞു നിന്നിരുന്നു കാലക്രമേണ ജ്വാലക്കൽ കുടുംബം പല ശാഖകളായി വളർന്നു ജോലി ആവശ്യാർത്ഥവും മറ്റും സമീപപ്രദേശങ്ങളിലേക്ക് കാരണവന്മാർ ചേക്കേറി തുടങ്ങി.മഞ്ചേരി,പന്താരങ്ങാടി, ഇരുമ്പുചോല, കുന്നുംപുറം, EKപടി, വേങ്ങര എന്നീ സ്ഥലങ്ങൾ ഉൾപ്പെടെ ജില്ലയുടെ വിവിധ ദിക്കുകളിൽ കുടുംബപരമ്പരകൾ ഇന്ന് അധിവസിച്ചു വരുന്നു. അതിൽ മാടംചിനയിൽ നിന്നും ഈകെ പടിയിലേക്ക് താമസം മാറിയ കാരണവന്മാരിൽ നിന്നും 1930കളിൽ മഞ്ചേരിയിലേക്ക് വന്ന മുഹമ്മദ്, കോയക്കുട്ടി, ഹൈദ്രു, പാത്തുമ്മക്കുട്ടി എന്നിവരുടെ സന്താന പരമ്പരകളാണ് ഇന്ന് മഞ്ചേരിയിലെ ഈ കുടുംബം.

പുരുഷന്മാർ മൂന്നുപേരും ഇയ്യം പൂശുന്ന ജോലിയിലാണ് ഏർപ്പെട്ടിരുന്നത്. ആ ജോലി  കുറവാകുന്ന സമയത്ത് പന്തല്ലൂരും പാണ്ടിക്കാടുമൊക്കെയുള്ള സ്ഥലങ്ങളിൽ നിന്നും കറിവേപ്പില ഒടിച്ചു കൊണ്ടുവന്ന് പ്രത്യേകം കെട്ടുകൾ ആക്കി  തലയിലേറ്റി കോഴിക്കോടട്ടെ മാർക്കറ്റിലേക്ക് നടക്കാറായിരുന്നു പതിവ്.ചിറ്റിയിലെ ഉപ്പ എന്നറിയപ്പെടുന്ന മുഹമ്മദ് വളരെയധികം കുടുംബത്തെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയായിരുന്നു. ഭാര്യ പുതുപ്പറമ്പിൽ മറിയകുട്ടി.ഇവർക്ക് ആറു പെൺമക്കളും 3 ആൺമക്കളും ഉൾപ്പെടെ ഒമ്പത് കുട്ടികൾ ജനിച്ചു. 92 വയസ്സ് വരെ ജീവിച്ച അഭിമാനിയായ ഇദ്ദേഹം ജീവിതത്തിന്റെ  അവസാന കാലഘട്ടങ്ങളിൽ മഞ്ചേരി യത്തീംഖാന സ്കൂളിന്റെ പരിസരത്ത്  ചെറിയ കട നടത്തുകയും  നിത്യവൃത്തിക്കുള്ള പണം സ്വന്തമായി തന്നെ കണ്ടെത്തുകയും ചെയ്തു. 2004  ഇദ്ദേഹം മരണപ്പെട്ടു. 

മക്കൾ

1)ബീരാൻ കുട്ടി

2)റാബിയ 

3)ഫാത്തിമ

4)ഹംസ

5)മൈമൂന

6)ബിയ്യുമ്മ 

 7)ഐഷ

8)അബൂബക്കർ


കോയക്കുട്ടി എന്നയാൾ ആയോധന കലകളിൽ നിപുണനായിരുന്നു. (കളരി)സാമാന്യം നല്ല രീതിയിൽ തന്നെ മരക്കച്ചവടം, കൃഷി എന്നിവ നടത്തിയിരുന്നു. രണ്ടു ഭാര്യമാരിലായി 9 മക്കളുണ്ട് . ഇദ്ദേഹം 1986ൽ മരണപ്പെട്ടു.

മക്കൾ : -

1)ഇണ്ണി

2)ഹംസ

3)അസ്യ

4)ഉസ്മാൻ

5)കുഞ്ഞിക്കോയ സെയ്തലവിക്കോയ

 6)മെഹബൂബ

 7)റസിയാബി

 8)ഐഷാബി


കൂട്ടത്തിലെ  ചെറുതായ ഹൈദ്രു നാട്ടുകാർക്ക് എന്നും പ്രിയപ്പെട്ടവർ ആയിരുന്നു. ചെമ്പിലും അലൂമിനിയത്തിലും കരവിരുതുകൊണ്ട് പാത്രങ്ങളും മറ്റും നിർമ്മിക്കുന്നതിൽ വിദഗ്ധനായിരുന്നു. ഇരുമ്പ് കസേര മുതൽ സൈക്കിൾ വരെ പൂർവാധികം ഭംഗിയായി ഇദ്ദേഹം റിപ്പയർ ചെയ്യുമായിരുന്നു. പാലായി ഫാത്തിമയാണ് ഭാര്യ മൂന്ന് പെണ്ണും നാലും ആണും മക്കളായുണ്ട്. 1989ല്‍ 63 വയസ്സുള്ളപ്പോൾ മരണപ്പെട്ടു

മക്കൾ

 1)കുഞ്ഞാൾ 

 2)മുഹമ്മദ്

 3)സൈദ് 

4)അസീസ്

 5)ലത്തീഫ്

6)മറിയുമ്മ

7)ഐഷാബി

ഏക പെങ്ങൾ പാത്തുമ്മകുട്ടിക്ക് 

മക്കൾ 4

1)മുഹമ്മദ്‌

2)ഖദീജ

3)ബീരാൻ

 4)അബൂബക്കർ

  

__________________________________________________________________________________

Copyright © Cholakkan Family. Designed by Seyfert Soft&Tech